ഉലകനായകന് കമല്ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് തൂങ്കാവനം എന്നു പേരിട്ടു. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നതെന്നും കമല്‍ അറിയിച്ചു. തന്റെ യൂ ട്യൂബ് ചാനല്‍ വഴിയാണ് കമല്‍ ഇക്കാര്യം അറിയിച്ചത്.
വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. കമലിന്റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്റ്റൈലില്‍ ആയിരിക്കും ഒരുക്കുക. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മന്മഥന് അന്പിന് ശേഷം തൃഷ വീണ്ടും കമല്‍ഹാസന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. രാജ്കമല് ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാന്.