കമല്‍ഹാസന്‍ മേക്ക്അപ്പ്മാന്‍ ആയി

തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ മുഖത്ത് മേക്ക്അപ്പ് ചെയ്യുന്നത് ആരാണെന്് നോക്കിക്കേ.... ഉലകനായകന്‍ കമല്‍ഹാസനാണ് തൃഷയുടെ മുഖത്ത് മേക്ക്അപ്പ് ഇടുന്നത്.

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, കൊറിയോഗ്രാഫര്‍ അങ്ങനെ ഏത് മേഖലയിലും തന്‍റേതായ കഴിവ് തെളിയിച്ച താരം ഒരു നല്ല മേക്ക്അപ്പ്മാന്‍ ആണെന്ന് കൂടി തൂങ്കാവനം എന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. തൃഷയുടെ മാത്രമല്ല ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജിനും മേക്ക്അപ്പ് നിര്‍വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്.