ബീഫിനെ അനുകൂലിച്ച സംവിധായികയ്ക്ക് ഭീഷണി

ചേതന തീർത്തഹള്ളി

ബീഫ് അനുകൂല നിലപാടിന്റെ പേരിൽ കർണാടകയിൽ സംവിധായികയ്ക്കു ഭീഷണി. ഫ്രീലാൻസ് പത്രപ്രവർത്തകയും എഴുത്തുകാരിയും കൂടിയായ ചേതന തീർത്തഹള്ളിക്കാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായത്. മധുസൂദൻ ഗൗഡ എന്നയാൾ ഭീഷണിപ്പെടുത്തിയതായി ചേതന പൊലീസിൽ പരാതി നൽകി.

ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചു സമൂഹമാധ്യമത്തിൽ എഴുതിയ ലേഖനത്തിനു മറുപടിയായി ഒട്ടേറെ ഭീഷണികൾ വന്നതോടെയാണ് ചേതന പൊലീസിനെ സമീപിച്ചത്.

ചേതനയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. ബീഫിനെ അനുകൂലിച്ച് ഈയിടെ നടന്ന റാലിയിൽ ചേതന പങ്കെടുത്തിരുന്നു.