കീര്‍ത്തി ഇനി ജീവയുടെ നായിക

ശിവകാര്‍ത്തികേയന്‍, വിക്രം പ്രഭു തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചു തിളങ്ങുന്ന മലയാളി നടി കീര്‍ത്തി സുരേഷ് ജീവയുടെ നായികയായി എത്തുന്നു.

യാമരുക്ക ഭയമേ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദീകേ ഒരുക്കുന്ന പുതിയ ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിച്ച് അഭിനയിക്കുക. കാവലൈ വീണ്ടാം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോബി സിംഹ, കരുണാകരന്‍, നിക്കി ഗല്‍റാണി എന്നിവരും അഭിനയിക്കുന്നു.

ഗീതാഞ്ജലി എന്ന മലയാളചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം തമിഴില്‍ തിരക്കേറിയ നടിയായി മാറുകയാണ്. ശിവകാര്‍ത്തിേകയന്‍ നായകനാകുന്ന രജനിമുരുകന്‍, വിക്രം പ്രഭുവിന്‍റെ ഇതു എന്ന മായം എന്നീ ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി തമിഴില്‍ പുറത്തിങ്ങാനിരിക്കുന്നത്.