കബലിയിൽ രജനിയുടെ വില്ലൻ

വിൻസ്റ്റൺ ചാവോ, രജനി, റോസ്യം നോർ

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബലി. പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തിൽ അധോലോക നായകനായാണ് രജനീകാന്ത് എത്തുന്നത്. ഇത്രയും ശക്തമായൊരു കഥാപാത്രത്തിന് ആരാകും വില്ലനെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.

ചൈനീസ്–ഹോളിവുഡ് താരം ജെറ്റ് ലിയുടെ പേര് വരെ വില്ലനായി വന്നെങ്കിലും സംവിധായകൻ തന്നെ ആ വാർത്ത നിഷേധിച്ചിരുന്നു. ജെറ്റ് ലീ ഇല്ലെങ്കിലും രജനിക്ക് കിടിലൻ വില്ലന്മാരെ തന്നെയാണ് രഞ്ജിത് കണ്ടെത്തിയിരിക്കുന്നത്.

തായ്‌വാൻ താരം വിൻസ്റ്റൺ ചാവോയും മലേഷ്യൻ താരം റോസ്യം നോറുമാണ് കബലിയിൽ വില്ലന്മാരായി എത്തുന്നത്. മദ്രാസിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധിക ആപ്തെയാണ് നായിക.