36 തവണ മനീഷയുടെ റിഹേഴ്സൽ ഉമ്മ

ഇമ്രാന്‍ ഹാഷ്മിയ്ക്ക് മാത്രമേ ചുംബിക്കാന്‍ അറിയൂ ? അതിലും നന്നായി ചുംബിക്കാന്‍ അറിയാവുന്ന ഒരു നടിയുണ്ട് തെന്നിന്ത്യയില്‍. തെന്നിന്ത്യന്‍ സുന്ദരി മനീഷ യാദവ് ആണ് ഒരു ചുംബനത്തിന്‍റെ കൃത്യതയ്ക്ക് 36 ചുംബനരംഗങ്ങള്‍ ചിത്രീകരിക്കാനായി തയാറായത്.

നായകന്‍ ജി.വി പ്രകാശുമൊത്തുള്ള മനീഷയുടെ ലിപ് ലോക്ക് സീന്‍ ഷൂട്ട് ചെയ്യാന്‍ എടുത്തത് 36 ടെയ്ക്കുകള്‍. തൃഷ ഇലിയാന നയന്‍താര എന്ന ചിത്രത്തിലാണ് ചുംബന സീന്‍ ഷൂട്ട് ചെയ്യാന്‍ 36 ടെയ്ക്കുകള്‍ എടുത്തത്. വ്യത്യസ്ത ആംഗിളുകളില്‍ നിന്നാണ് 36 ടെയ്ക്കുകളും എടുത്തിരിക്കുന്നത്.

വഴക്ക് എന്‍ പതിനെട്ട് പത്തൊന്‍പത് എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ താരമാണ് മനീഷ. മനീഷ യാദവിന് പുറമെ ആനന്ദിയാണ് ചിത്രത്തിലെ മറ്റൊരു നായിക‍. പേരിലെ വ്യത്യസ്തത കൊണ്ട് സിനിമ ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ആദിക്ക് രവിചന്ദ്രനാണ് സംവിധാനം. സിമ്രാന്‍ അതിഥി താരമായും എത്തുന്നു. ജി.വി. പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.