റിലീസിന് മുന്‍പേ തമിഴ് ചിത്രം ഇന്റർനെറ്റിൽ

അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കുന്ന തമിഴ് ചിത്രം മാപ്പിളൈ സിംഗത്തിന്റെ വ്യാജൻ ഇന്റർനെറ്റിലൂടെ പുറത്തായി. വിമൽ നായകനായി എത്തുന്ന ചിത്രത്തിന്റെ വ്യാജൻ പല പൈറസി സൈറ്റുകളിലും ലഭ്യമാണ്.

ചിത്രം ഇന്റർനെറ്റിലൂടെ പുറത്തായതോടെ പ്രതിസന്ധിയിലായത് സിനിമയുടെ നിർമാതാക്കളും വിതരണക്കാരുമാണ്. നേരത്തെ ശരത്കുമാർ നായകനായി എത്തിയ ഒരു ചിത്രവും ഇതുപോലെ പുറത്തുവന്നിരുന്നു. സെൻസർ ബോർഡിന്റെ വാട്ടർമാർക്കുള്ള പ്രിന്റ് ആണ് ലീക്കായിരിക്കുന്നത്.

സൈറ്റിൽ നിന്നും എത്രയും പെട്ടന്നു തന്നെ വ്യാജൻ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. കൂടാതെ സൈബർെസല്ലിൽ ഇവർ പരാതിയും കൊടുത്തിട്ടുണ്ട്.