മാസ് ആദ്യ ടീസര്‍

തമിഴകം ഏറെ കാത്തിരിക്കുന്ന വെങ്കട്പ്രഭു-സൂര്യ ചിത്രം മാസിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. നയന്‍താരയും പ്രണിതയും നായികമാരായി എത്തുന്ന ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. അജിത്തിന്റെ മങ്കാത്ത ഡയലോഗും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പതിവ് വെങ്കട് പ്രഭു ചിത്രങ്ങള്‍ പോലെ കോമഡിയും ആക്ഷനുമൊക്കെ ചേര്‍ന്ന മസാല എന്റര്‍ടെയ്നറായിരിക്കും മാസ്. പ്രേംഗിയാണ് ചിത്രത്തിലെ മറ്റൊരു താരം. കാക്ക കാക്ക,ഗജിനി, സില്ലന് ഒരു കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകന്‍ ആര്‍.ജി രാജശേഖര്‍ക്കൊപ്പം സൂര്യ വീണ്ടുമൊന്നിക്കുകയാണ് ഈ പ്രോജക്ടിലൂടെ. നേരത്തെ സൂര്യയുടെ സഹോദരനായ കാര്‍ത്തിയെ നായകനാക്കി ബിരിയാണി എന്ന ചിത്രം വെങ്കട് ഒരുക്കിയിരുന്നു.