സിങ്കവും കബാലിയുമായി ഹെയ്ഡൻ

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായിരുന്ന മാത്യു ഹെയ്ഡന്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഒരു ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹെയ്ഡന്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയാണ്.

വരുന്ന സ്ഥലങ്ങളിലെല്ലാം ആരാധകർ മികച്ച സ്വീകരണമാണ് ഹെയ്ഡന് നൽകിയത്. ഈ ചിത്രങ്ങളെല്ലാം ട്വിറ്ററിലൂടെ എല്ലാ ആരാധകർക്കുമായി അദ്ദേഹം പങ്കുവക്കുകയും ചെയ്തു. തിരുനല്‍വേലിയില്‍ വച്ച് ഹെയ്ഡന്‍ എടുത്ത ഒരു ചിത്രത്തിന് ഒന്‍ട്ര ടണ്‍ വെയിറ്റ് ടാ എന്ന ഹാഷ്ടാഗ് ആണ് നൽകിയിരിക്കുന്നത്. സൂര്യ നായകനായ സിങ്കം സിനിമയിലെ കിടിലൻ ഡയലോഗ് ആണിത്.

മധുരയിൽ നിന്നെടുത്ത ചിത്രത്തിന് കബാലിയിലെ രജനിയുടെ സൂപ്പർ ഡയലോഗ് ആയ മഗിഴ്ചി എന്ന ഹാഷ്ടാഗും. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.