Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി, സൂര്യ ആരാധകനായ കഥ

suriya-dhoni

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിക്ക് തമിഴ്നാട്ടിൽ ആരാധകർ കൂടുതലാണ്. ചെന്നൈ സൂപ്പർകിങ്സിന്റെ ഭാഗമായതുമുതലാണ് ആരാധന ഇരട്ടിയാകാൻ കാരണം. ധോണിക്കുമുണ്ട് തമിഴ്നാട്ടിൽ ആരാധന.

സൂപ്പർതാരം രജനീകാന്തിന്റെ കടുത്ത ആരാധകനാണ് ധോണി. ഇപ്പോഴിതാ മറ്റൊരു യുവതാരത്തിന്റെ ആരാധകൻ കൂടിയാണ് ധോണി. ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് തമിഴ് താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കോളിവുഡ് താരങ്ങള്‍ ആരൊക്കെയാണെന്നാണ് ചോദ്യം. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് രജനീ സാർ ആണെന്നും നാലാമത് ഇഷ്ടമുള്ള നടൻ സൂര്യയാണെന്നും ധോണി പറഞ്ഞു.

അജയ് ദേവ്ഗണിന്റെ സിങ്കം സിനിമ ധോണി കണ്ടിരുന്നു. അക്കാര്യം ആരോടോ പറഞ്ഞപ്പോള്‍ ആണ് സൂര്യ അഭിനയിച്ച ഒറിജിനല്‍ തമിഴ് പതിപ്പു കൂടി കാണണമെന്ന് ധോണിയോട് അഭ്യര്‍ത്ഥിച്ചത്. അങ്ങനെ സിങ്കം സിനിമയുടെ ഒറിജിനൽ കണ്ടതോടെ സൂര്യയുടെ കടുത്ത ആരാധകനായി ധോണി മാറി.

ധോണിയുടെ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്ത് നന്ദി നടൻ സൂര്യയും നന്ദി പറയുകയുണ്ടായി. ഈ വിഡിയോ കണ്ട് തന്റെ കുട്ടികളടക്കമുള്ളവർ ഞെട്ടിയെന്നും ധോണിയുടെ സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന സിനിമ ഹിന്ദി, തെലുങ്ക്, മറാത്തി എന്നീ ഭാഷകള്‍ക്കൊപ്പം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്റെ പ്രചരണത്തിനായി ധോണിയുടെ അഭ്യര്‍ഥന മാനിച്ച് രജനീകാന്ത് നേരിട്ടിറങ്ങുമെന്നും വാര്‍ത്തകളുണ്ട്. സുശാന്ത് സിങ് രജ്പുത് ആണ് ചിത്രത്തിൽ ധോണിയായി വേഷമിടുന്നത്. 

Your Rating: