നയന്‍താരയുടെ നാനും റൗഡി താന്‍ ട്രെയിലര്‍

നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഗ്നേഷ് ശിവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

നയന്‍താര ആദ്യമായി സ്വന്തം ശബ്ദം നല്‍കുന്ന ചിത്രം കൂടിയാണിത്. നേരത്തെ സിനിമയുടെ സംവിധായകനായ വിഘ്‌നേഷ് ശിവനുമായി നയന്‍താര പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.

ചിമ്പു നായകനായി എത്തിയ പോടാ പോടീ എന്ന ആദ്യ ചിത്രം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിഘ്‌നേഷ് നാനും റൗഡി താൻ സംവിധാനം ചെയ്യുന്നത്.പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് ധനുഷ് ആണ്. അനിരുദ്ധ് രവിചന്ദറിന്റെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ചിത്രം ഒക്ടോബർ 21 നു പുറത്തിറങ്ങും.