നയൻതാരയ്ക്ക് ഇരട്ട അവാർഡ്

നയൻതാര

നടി നയൻതാരയ്ക്കു ചെന്നൈ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ രണ്ടു പുരസ്കാരങ്ങൾ. അമിതാഭ് ബച്ചൻ യൂത്ത് ഐക്കൺ പുരസ്കാരവും (ഒരു ലക്ഷം രൂപ), മായ എന്ന സിനിമയിലൂടെ അഭിനയ മികവിനുള്ള കെ. ബാലചന്ദർ പുരസ്കാരവുമാണ് (50,000 രൂപ) ലഭിച്ചത്.

തനി ഒരുവൻ എന്ന സിനിമയിലെ അഭിനയത്തിന് അരവിന്ദ് സ്വാമിക്കാണു നടൻമാരിൽ കെ. ബാലചന്ദർ പുരസ്കാരം. നടൻ ലക്ഷ്മണനു പ്രത്യേക ജൂറി പുരസ്കാരം. ചിത്രം: റേഡിയോപെട്ടി. തമിഴ് മൽസരവിഭാഗത്തിൽ മികച്ച ചിത്രം ‘കിറുമി’ (സംവിധാനം: അനുചരൺ).