കത്തി റീമേയ്ക്കിൽ ജൂനിയർ എൻടിആർ

ഇളയദളപതി വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം കത്തി തെലുങ്കിൽ റീമേയ്ക്ക് ചെയ്യുന്നു. ചിത്രത്തിൽ ജൂനിയർ എൻടിആർ ആണ് നായകനായി എത്തുന്നത്. ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടാഗോർ മധു ചിത്രം നിർമിക്കും.

നേരത്തെ പവൻ കല്യാൺ കത്തി റീമേയ്ക്കിൽ നായകനാകുന്നു എന്നു വാർത്തയുണ്ടായിരുന്നു. എന്നാൽ ഗബ്വർ സിങിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.