വേണമെങ്കില്‍ നിക്കി ബുള്ളറ്റും ഓടിക്കും

1983, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. മലയാളത്തിലെ വിജയചിത്രങ്ങളിലെ നായികയാണെങ്കിലും തമിഴിലാണ് നിക്കി കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

താരത്തിന്‍റെ പുതിയ ചിത്രമായ യാഗവരയിനും നാ കാക്ക എന്ന തമിഴ് സിനിമയുടെ പ്രമോഷന് ഇരുപത് കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരസുന്ദരി. തിരക്കേറിയ റോഡിലൂടെയാണ് താരം ബുള്ളറ്റും ഓടിച്ച് പ്രസ്മീറ്റിന് എത്തിയത്.

സത്യപ്രഭാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിയാണ് നായകനായി എത്തുന്നത്. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഒരു പ്രധാനകഥാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.