വിക്രം ആരാധകർക്കൊരു ദുഃഖ വാർത്ത

വിക്രം ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് കോളിവുഡിൽ നിന്നും കേൾക്കുന്നത്. വിജയ് മിൽട്ടന്റെ പുതിയ ചിത്രമായ 10 എൻട്രതുക്കുള്ളൈയും പരാജയമായി മാറിയതോടെ കരിയറിൽ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ എത്തി നിൽക്കുകയാണ് വിക്രം.

വിക്രം സിനിമയ്ക്ക് വേണ്ടി പണമിറക്കാൻ നിർമാതാക്കള്‍ക്ക് താൽപര്യമില്ലത്രേ. മാത്രമല്ല വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കർ ഒരുക്കുന്ന സിനിമയുടെ നിർമാതാക്കളായ അയൻഗരൻ ഇപ്പോൾ സിനിമയുടെ ബജ്ഡറ്റ് കുറക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആനന്ദ് ശങ്കറിന്റെ ചിത്രം കഴിഞ്ഞാലും വിക്രത്തിന്റെ കൈയിൽ വലിയ സിനിമകളൊന്നുമില്ലതാനും. ഒരുപാട് സംവിധായകർ അദ്ദേഹത്തിനൊപ്പം സിനിമ ചെയാൻ താൽപര്യം കാണിക്കുന്നുണ്ടെങ്കിലും നിർമാതാക്കൾക്ക് ഒട്ടും താൽപര്യമില്ലെന്നതാണ് മറ്റൊരു വസ്തുത.

ആദ്യം നല്ലൊരു തിരക്കഥ തിരഞ്ഞെടുക്കുന്ന താരം പിന്നീടാണ് നിർമാതാവിനെ തീരുമാക്കുന്നത്. ഇപ്പോൾ പ്രതിഫല തുകയും വിക്രം കുറച്ചെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.