പാപനാശം ട്രെയിലര്‍ കാണാം

കമല്‍ഹാസന്‍-ഗൗതമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം പാപനാശത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ദൃശ്യത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാപനാശം വരുന്നത്.

കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വേഷത്തില്‍ കലാഭവന്‍ മണിയെത്തുന്നു. എസ്തര്‍ മകളായി തന്നെ എത്തുന്പോള്‍ അന്‍സിബയുടെ വേഷത്തില്‍ നിവേദിത അഭിനയിക്കുന്നു. ആശ ശരത്ത് തന്നെയാണ് പൊലീസ് കമ്മീഷണറെ അവതരിപ്പിക്കുന്നത്. ആശയുടെ ഭര്‍ത്താവിന്‍റെ വേഷത്തില്‍ ആനന്ദ് മഹാദേവന്‍ അഭിനയിക്കുന്നു.

ഉത്തമവില്ലന് ശേഷം തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് പാപനാശം. ദൃശ്യത്തിന്‍റെ തെലുങ്ക്, കന്നഡ പതിപ്പുകള്‍ വന്‍വിജയമായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.