പ്രേമം തെലുങ്ക് പതിപ്പിന്റെ ഏറ്റവും പുതിയ ടീസർ

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് ഈ ആഴ്ച റിലീസിനെത്തുകയാണ്. സിനിമയുടെ ഏറ്റവും പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. മൂന്നു നായികമാർ ഉൾപ്പെടുന്ന മൂന്നു ടീസറുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മലയാളം, തമിഴ് ആരാധകർ ട്രോളുകളും വിമർനങ്ങളും ഉയർന്നിരുന്നു. മലയാളിതാരങ്ങളുടെ അഭിനയത്തോടാണ് തെലുങ്ക് താരങ്ങളെ താരതമ്യം ചെയ്തത്.

നിവിൻ അവതരിപ്പിച്ച ജോർജ് ആയി എത്തുന്നത് നാഗ ചൈതന്യയാണ്. സായി പല്ലവിയാണ് മലരിന്റെ വേഷത്തിൽ എത്തുന്നത്. പ്രേമത്തിന്റെ ഒറിജിനൽ പതിപ്പ് ഇവർ നശിപ്പിക്കുമെന്നു പറഞ്ഞ വിമർശകർ നാഗചൈതന്യയെയും ശ്രുതി ഹാസനെയും ട്രോളുകയും ചെയ്തിരുന്നു.

ചന്തു മൊണ്ടേതിയാണ് സംവിധാനം. മേരിയായി അനുപയും സെലിനായി മഡോണയും തന്നെ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.