ജോർജും മേരിയും; പ്രേമം തെലുങ്ക് പോസ്റ്റർ

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നാഗ ചൈതന്യയും അനുപമയും ഉള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിവിന്‍ പോളിയുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗചൈതന്യയാണ്. ചാന്തു മൊണ്ടേതിയാണ് സംവിധായകൻ. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തുന്നു. സെലിന്റെയും മേരിയുടെയും വേഷത്തിൽ അനുപമയും മഡോണയും തന്നെയാണ് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങിയപ്പോൾ തമിഴില്‍ നിന്നും മലയാളത്തിൽ നിന്നും ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഒറിജിനൽ സിനിമയെ ഈ പതിപ്പ് നശിപ്പിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

കഥയില്‍ കാര്യമായ മാറ്റങ്ങളില്ല. ഗോപീസുന്ദറും രാജേഷ് മുരുഗേഷനുമാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം തിയറ്ററുകളിലെത്തും.