രാജമൗലി–മോഹൻ‌ലാൽ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ

രാജമൗലി–മോഹൻ‌ലാൽ

സൂപ്പർസ്റ്റാർ മോഹൻലാൽ ബാഹുബലി സംവിധായകനായ രാജമൗലിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ബാഹുബലിയ്ക്ക് ശേഷം മഹാഭാരതത്തെ ആസ്പദമാക്കി രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

പുതിയ ഏതെങ്കിലും പ്രോജക്ടിന് വേണ്ടിയാണോ ഈ കൂടിക്കാഴ്ച എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ ഈ കൂടിക്കാഴ്ച ഒരു സിനിമാചർച്ചയ്ക്ക് വേണ്ടി അല്ലായിരുന്നെന്നും ക്രിസ്മസ് പാർട്ടിയോട് അനുബന്ധിച്ചെടുത്ത ചിത്രമാണെന്നും മോഹൻലാലിനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. അവർ മറ്റുകാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അല്ലാതെ ഔദ്യോഗികകാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല.

ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന മനമന്താ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍‍. ഹൈദരാബാദ് ആണ് ചിത്രീകരണം. ഇതിനിടയിലായിരുന്നു ബാഹുബലി സംവിധായകനുമായുള്ള കൂടിക്കാഴ്ച.

ഒരേ സമയം തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഗൗതമിയാണ് നായിക.