സ്റ്റൈല്‍ മന്നന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

സിനിമയിലെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് വിമാനത്താവളത്തില്‍ കുടുങ്ങി. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലേക്ക് പോകാന്‍ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ താരത്തെ അധികൃതർ തടയുകയായിരുന്നു. യാത്രക്കെത്തിയെങ്കിലും രജനി പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നിരുന്നു. പാസ്പോർട്ട് ഇല്ലാതെ യാത്രചെയ്യാൻ കഴിയില്ലെന്ന് ആയതോടെ താരം ആകെ പ്രതിസന്ധിയിലാകുകയായിരുന്നു.

എന്നാൽ ഒപ്പമുണ്ടായിരുന്നയാൾ ഉടൻ തന്നെ വീട്ടില്‍പോയി പാസ്‌പോര്‍ട്ട് എടുത്തു വന്നു. രാധിക ആപ്‌തേ, കിഷോര്‍, കലയരശന്‍, ധന്‍സിക, ദിനേശ് രവി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍. മലേഷ്യയിലും മുബൈയിലും ചെന്നൈയുമാണ് പ്രധാനലൊക്കേഷൻ. ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.