മാധ്യമപ്രവർത്തകരുടെ വായടപ്പിച്ച് രജനീകാന്ത്

പൊതുചടങ്ങുകളിലോ പരസ്യപ്രചാരണങ്ങളിലോ എന്തിന് രാഷ്ട്രീയത്തിൽ പോലും താരബഹുമതി ഉപയോഗിക്കാത്ത നടനാണ് രജനീകാന്ത്. ഇത്തരം ചടങ്ങുകളും മറ്റും ഒഴിവാക്കുകയും ഇതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയുമാണ് താരം ചെയ്യുന്നത്.

പുതിയ ചിത്രമായ കബലിയുടെ ചിത്രീകരണത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ രജനിയെകാത്ത് വലിയൊരു മാധ്യമപ്പട തന്നെ ഉണ്ടായിരുന്നു. വരുന്ന തമിഴ്നാട് സ്റ്റേറ്റ് ഇലക്ഷനെക്കുറിച്ചുള്ള രജനിയുടെ അഭിപ്രായമായിരുന്നു ഏവർക്കും അറിയേണ്ടത്.

ഈ ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് സ്റ്റൈൽ മന്നൻ പറഞ്ഞത്. ‘ എനിക്കൊന്നും തോന്നുന്നില്ല’. രജനി മാധ്യമങ്ങളോട് പറഞ്ഞു. രജനിയുടെ മറുപടി കേട്ട മാധ്യമങ്ങൾക്ക് വേറൊന്നും ചോദിക്കാനില്ലായിരുന്നു.

ശങ്കർ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിലാകും രജനി ഇനി അഭിനയിക്കുക. മാർച്ചിൽ അക്ഷയ് കുമാറും സെറ്റിൽ ജോയിൻ ചെയ്യും.