ബാഹുബലിയെ വെല്ലാൻ യന്തിരൻ 2; ചിത്രീകരണം തുടങ്ങി

ശങ്കർ, രജനീകാന്ത്

രജനീകാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചു. ശങ്കർ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന ഹോളിവുഡ് താരം അർണോള്‍ഡ് ഈ പ്രോജക്ടിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഈ വേഷത്തിൽ ആരാണെത്തുന്നതെന്ന് ശങ്കർ വ്യക്തമാക്കിയിട്ടില്ല. ഒരു ബോളിവുഡ് സൂപ്പർതാരമാണ് വില്ലനായി എത്തുന്നതെന്നാണ് റിപ്പോർട്ട്.

മുതൽമുടക്കിൽ രാജമൗലിയുടെ ബാഹുബലിയേക്കാൾ ബഡ്ജറ്റാണ് ചിത്രത്തിന്റേത്. ഇന്ത്യയിൽ ഏറ്റവുമധികം പണംമുടക്കി നിർമിക്കുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് യന്തിരൻ 2 എത്തുന്നത്. ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. എ ആർ റഹ്മാ‍ൻ സംഗീതം നിർവഹിക്കുന്നു.

ജയമോഹനൊപ്പം മഥൻ കർക്കി ചിത്രത്തിന് സംഭാഷണം ഒരുക്കുന്നു. നിരവ് ഷായാണ് ഛായാഗ്രഹണം.