രജനിയ്ക്ക് വേണ്ടി നിയമം മാറ്റി എഴുതി കന്നഡ സിനിമ

രജനി

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് രജനിയെന്ന് ഒന്നുകൂടി തെളിയിക്കുന്ന മറ്റൊരു വാർത്തകൂടി. കഴിഞ്ഞ അൻപത് വർഷത്തിനിടെ മറ്റൊരു ഭാഷയിൽ നിന്ന് ഡബ്ബ് ചെയ്ത് കന്നഡയിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയാകുകയാണ് രജനിയുടെ കൊച്ചടൈയാൻ.

1965 മുതലാണ് കന്നഡ ഫിലിം ചേംബർ‌ ഡബ്ബ് ചെയ്ത് എത്തുന്ന സിനിമകളുടെ റിലീസ് നിരോധിക്കാൻ തീരുമാനിക്കുന്നത്. തകർച്ചയിലെത്തി നിന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയെ രക്ഷപ്പെടുത്താനായിരുന്നു അന്ന് ഇങ്ങനെയൊരു തീരുമാനം. ഹോളിവുഡ് സിനിമകൾ പോലും ഡബ്ബ് ചെയ്ത് പുറത്തിറക്കാൻ ഇവർ സമ്മതിച്ചില്ല. എന്നാൽ ഇന്ന് ആ നിരോധനം നീക്കുകയാണ്. സൂപ്പർസ്റ്റാർ രജനീകാന്തിന് വേണ്ടി.

മോഷൻ ക്യാപ്ച്ചർ സാങ്കേതികവിദ്യയിൽ പുറത്തിങ്ങിയ കൊച്ചടൈയാൻ തമിഴ്, തെലുങ്ക്, മറാത്തി, ഭോജ്പുരി, ഹിന്ദി ഭാഷകളിൽ റിലീസിനെത്തിയിരുന്നു. രജനിയുടെ മകൾ സൗന്ദര്യ ആയിരുന്നു സംവിധാനം.