തെലുങ്ക് പെൺകുട്ടിയായി സായി പല്ലവി

എംബിബിഎസ് പൂർത്തിയാക്കിയ സായി പല്ലവി വീണ്ടും അഭിനയിത്തിലേക്ക്. വരുൺ തേജ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സായി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശേഖർ കമൂലയാണ് സംവിധാനം.

ജോർജിയയിൽ നിന്ന് അടുത്തിടെ എംബിബിഎസ് പൂർത്തിയാക്കിയ സായി സിനിമയിലെ തന്റെ ഭാവിയെ പ്രതികരിച്ചിരുന്നില്ല. കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും കരാർ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ താരം തീരുമാനിച്ചത്.

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും.