സമാന്ത പുകവലിക്കുന്ന വിഡിയോ വൈറലാകുന്നു

തെന്നിന്ത്യൻ സുന്ദരി സമാന്തയുടെ അഭിനയപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. വിക്രത്തിന്റെ പുതിയ ചിത്രം 10 എൻട്രതുക്കുള്ളൈയിലെ സമാന്തയുടെ അഭിനയം വിമർശകരുടെ പോലും നാവടച്ചിരിക്കുകയാണ്.

ഗ്ളാമറും മേനീപ്രദർശനവും മാത്രമാണ് സമാന്തയ്ക്ക് ചെയ്യാനറിയൂ എന്നൊരു വിമർശനം താരത്തിനെതിരെ ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയാണ് ചിത്രത്തിലെ കഥാപാത്രം. സിനിമയിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സിഗരറ്റ് വലിക്കുന്ന രംഗത്തിൽ വരെ താരം അഭിനയിച്ചു. വ്യത്യസ്തമായ രണ്ടുഗെറ്റപ്പുകളിലാണ് സമാന്ത എത്തുന്നതും.

സിനിമയിൽ സമാന്ത പുകവലിക്കുന്ന രംഗത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.