നടി സംഗവിയ്ക്ക് 38 ാം വയസിൽ വിവാഹം

പഴയകാലതമിഴ് നടി സംഗവിയ്ക്ക് 38 ാം വയസിൽ വിവാഹം. പ്രമുഖ ഐടി കമ്പനി സിഇഒ ആയ എൻ വെങ്കടേഷ് ആണ് വരൻ. ബംഗലൂരുവിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

കാവ്യ സുരേഷ് എന്നാണ് സംഗവിയുടെ യഥാർഥ പേര്. അജിത് നായകനായി എത്തിയ അമരാവതിയാണ് നടിയുടെ ആദ്യ ചിത്രം. തമിഴിലെ പ്രമുഖ നടന്മാരായ വിജയ്, കാർത്തിക്, രജനീകാന്ത് എന്നിവർക്കൊപ്പവും തെലുങ്കിൽ നാഗാർജുന, ബാലകൃഷ്ണ എന്നിവർക്കൊപ്പം സംഗവി അഭിനയിച്ചിട്ടുണ്ട്.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി എൺപതോളം സിനിമകളിൽ താരം അഭിനയിച്ചു. എ. എ ചൗദരി സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇന്ദ്രാണിയിൽ ആണ് അവസാനമായി അഭിനയിച്ചത്.