ഷീല വീണ്ടും തമിഴില്‍

രജനീകാന്ത് ചിത്രം ചന്ദ്രമുഖിക്കു ശേഷം ഷീല വീണ്ടും തമിഴ് സിനിമയില്‍. മലയാളിയായ എം.ചന്ദ്രമോഹന്‍ സംവിധാനം ചെയ്ത പാലക്കാട്ട് മാധവന്‍ എന്ന സിനിമയിലാണ് അമ്മ വേഷം ചെയ്തുകൊണ്ട് തമിഴകത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്.

തമിഴ്സിനിമയിലെ ഹാസ്യതാരം വിവേക് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സോണിയാ അഗര്‍വാള്‍ നായികയായി എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് പാലക്കാട്ട് മാധവന്‍. ശ്രീകാന്ത് ദേവയാണ് സംഗീത സംവിധായകന്‍.