ചിമ്പു- സെല്‍വരാഘവന്‍ ചിത്രം കാന്‍

ചിമ്പുവും സെല്‍വരാഘവനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാന്‍ എന്നാണ് ചിത്രത്തിന് പേര്. തപ്സി പൊന്നു, കാതറിന്‍ ട്രീസ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

യുവന്‍ ശങ്കര്‍രാജ സംഗീതം പകരുന്ന ചിത്രത്തിന് അരവിന്ദ് കൃഷ്ണ ക്യാമറ ചലിപ്പിക്കുന്നു. തെലുങ്ക് നടന്‍ ജഗപതി ബാബു, സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.