6 നടികള്‍ വേണ്ടെന്നുവച്ച വേഷം ചെയ്യാന്‍ പൂര്‍ണ

തമിഴകത്ത് ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണ് മലയാളിതാരം പൂര്‍ണ (ഷംന കാസിം). സംവിധായകന്‍ മിസ്കിന്‍റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ശവരകത്തി എന്ന പുതിയ ചിത്രത്തിലും പൂര്‍ണയാണ് നായിക. പ്രശസ്ത സംവിധായകന്‍ മിസ്കിന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നായകനായി എത്തുന്നത് തമിഴകത്തെ മറ്റൊരു സംവിധായകനായ റാമും.

ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന നായികാവേഷം ചെയ്യാന്‍ ആറു മുന്‍നിര നടിമാരെ സമീപിച്ചെങ്കിലും പിന്മാറുകയായിരുന്നു. പിന്നീട് പൂര്‍ണ ഈ കഥാപാത്രത്തെ അഭിനയിക്കാന്‍ തയാറാകുകയായിരുന്നു. പൂര്‍ണയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേത്. മിസ്കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്.