റിലീസിന് മുന്നേ കബാലി വാരിയത് 223 കോടി

എല്ലാ റെക്കോർഡുകളെയും പിഴുതെറിയാനാണ് സ്റ്റൈൽമന്നന്റെ കബാലി എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം വാരിക്കൂട്ടിയത് 223 കോടി രൂപ.

ജൂലൈ 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു രജനീകാന്ത് ചിത്രത്തിന് മാത്രം സാധ്യമാകുന്ന ഈ പ്രതിഭാസത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴകം. ചിത്രം അഞ്ഞൂറ് കോടിക്ക് മുകളിൽ കലക്ട് ചെയ്യുമെന്നാണ് നിർമാതാവ് താനു പറയുന്നത്.

എല്ലാ സംസ്ഥാനങ്ങളിലെയും തിയറ്റർ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി കഴിഞ്ഞു. മലയാളത്തിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഏഴര കോടിക്കാണ് ചിത്രം വിതരണത്തിനേറ്റെടുത്തത്. തമിഴ്നാട്ടിൽ ജാസ് സിനിമാസ് 68 കോടി രൂപക്ക് വിതരണം സ്വന്തമാക്കിയപ്പോൾ കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് പത്ത് കോടി രൂപക്കാണ് വിതരണം ഏറ്റെടുത്തത്. ഒരു തെന്നിന്ത്യൻ താരം സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള വിതരണത്തില്‍ നിന്നുമാത്രം ഇത്രമാത്രം വരുമാനം നേടുന്നതും ഇതാദ്യമായാണ്.

സോഴ്സ് തുക കമ്പനി
തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ 68 കോടി ജാസ് സിനിമ
ആന്ധ്രപ്രദേശ് ഡിസ്ട്രിബ്യൂഷൻ 32 കോടി ഷൺമുഗ ഫിലിംസ്
കേരള ഡിസ്ട്രിബ്യൂഷൻ 7.5 കോടി മാക്സ്‌ലാബ്
കർണാടക 10 കോടി റോക്ലിൻ വെങ്കിടേഷ്
നോർത്ത് ഇന്ത്യൻ 15.5 കോടി ഫോക്സ് സ്റ്റാർ ഇന്ത്യ
മലേഷ്യ 10 കോടി മാലിക് സ്ട്രീം കോർപ്പറേഷൻ
യുഎസ്എ/കാനഡ 8.5 കോടി സിനി ഗാലക്സി
മറ്റു ഓവർസീസ് ലൊക്കേഷൻസ്ഡ
16.5 കോടി മറ്റു ഡിസ്ട്രിബ്യൂട്ടേർസ്
സാറ്റലൈറ്റ് മ്യൂസിക് റൈറ്റ്സ് 40 കോടി ജയ ടിവി, തിങ്ക് മ്യൂസിക്
മറ്റുള്ളവ 10-15 കോടി  
ടോട്ടൽ 223 കോടി  

തിങ്ക് മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്ക്ക് കരാ‍ർ ഉറപ്പിച്ച് കഴിഞ്ഞു.  

ചൈനയിലുള്ള പ്രമുഖ കമ്പനി സിനിമയുടെ ചൈനീസ് പതിപ്പിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ബോളിവുഡ് പോലുള്ള സിനിമകൾക്ക് പോലും ചൈനയിൽ റിലീസ് ചെയ്യാനുള്ള അവസരം കിട്ടാറില്ല. മാത്രമല്ല ഇന്ത്യയിൽ റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞാകും ചിത്രം അവിടെ റിലീസ് ചെയ്യുക. അപ്പോഴാണ് അവിടെനിന്നൊരു കമ്പനി രജനി ചിത്രത്തിനായി പിടിവലി കൂടുന്നത്.