സംവിധായകന് സൂര്യയുടെ വക കാർ

പാണ്ഡിരാജ് സംവിധാനം ചെയ്ത പസങ്ക 2 തമിഴ്നാട്ടിൽ മികച്ച വിജയം നേടിയിരുന്നു. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബിന്ദു മാധവിയായിരുന്നു നായിക.

സൂര്യ അതിഥി താരമായി എത്തിയ ചിത്രം നിർമിച്ചതും സൂര്യയുടെ തന്നെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ് ആണ്. ചിത്രത്തിന് കിട്ടിയ സ്വീകാര്യതയിൽ സൂര്യ സംവിധായകനായ പാണ്ഡിരാജിന് കാർ സമ്മാനമായി നൽകി.