അഭിഷേകിനൊപ്പം സൂര്യയുടെ സെൽഫി

പുതിയ ചിത്രമായ 24ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിയ്ക്ക് പോകുകയായിരുന്നു സൂപ്പർതാരം സൂര്യ. അതിനിടെ വിമാനത്തിൽവച്ച് അപ്രതീക്ഷിതമായി ഒരു അതിഥിയെകണ്ടു.

മറ്റാരുമല്ല ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. ഇരുവരും സിനിമയുടെ വിശേഷങ്ങള്‍ പങ്കുവക്കുകയും ഏറെനേരം അടുത്തിരുന്ന് സംസാരിക്കുകയും ചെയ്തു. യാത്ര അവസാനിക്കുന്നതിന് മുൻപ് അഭിഷേകിനെ കണ്ട സന്തോഷത്തിൽ സൂര്യ ഒരു സെൽഫിയും എടുക്കുകയുണ്ടായി.