ബാഹുബലിയെ വെല്ലാൻ സുന്ദർ സിയും സൂര്യയും

250 കോടി മുതല്‍മുടക്കില്‍ ഒരു ബ്രഹ്മാണ്ഡ പ്രൊജക്റ്റിനായി സംവിധായകന്‍ സുന്ദര്‍ സി തയാറെടുക്കുന്നുവെന്ന് വാർത്ത. സൂര്യ നായകനായെത്തുന്ന ചിത്രം ബാഹുബലി , മഗദദീര തുടങ്ങിയ ചിത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒന്നാകും. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.

സൂര്യയ്ക്കൊപ്പം മറ്റൊരു മുഖ്യ വേഷത്തിലേക്ക് മലയാളത്തിലെ ഒരു സൂപ്പർതാരത്തെയും പരിഗണിക്കുന്നുവെന്നാണ് സൂചന. ബോളിവുഡ് നടി ദീപിക പദുക്കോണെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട്.

തിരു ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം സാബു സിറിൽ. വിഎഫ്എക്്സ് കമല കണ്ണൻ. ശ്രീ തെനല്‍ഡല്‍ ഫിലിംസിന്റെ ബാനറില്‍ എത്തുന്ന നൂറാമത്തെ സിനിമ ഒരു മിത്തോളജിക്കല്‍ ത്രില്ലറായിരിക്കും. എ ആര്‍ റഹ്മാനായിരിക്കും സംഗീതം.