സൂര്യ സി.ബി.ഐ ഓഫീസര്‍ ആകുന്നു

അടുത്ത ചിത്രത്തില്‍ സൂര്യ സി.ബി.ഐ ഓഫീസര്‍ ആകുന്നു. മമ്മൂട്ടിയുടെ സേതുരാമ അയ്യര്‍ റീമേക്ക് ആണെന്നൊന്നും വിചാരിക്കണ്ട കേട്ടോ ! സിങ്കം 3യിലാകും സൂര്യ സി.ബി.ഐ ഓഫീസര്‍ ആയി എത്തുക.

സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലായിരുന്നു എത്തിയത്. പിന്നീട് രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ആയി.

പൊലീസ് വേഷം മാറ്റി കോട്ടും സ്യൂട്ടും അണിഞ്ഞ് കിടിലന്‍ ഗെറ്റപ്പിലാകും സിങ്കം 3യില്‍ സൂര്യ എത്തുകയെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. ആദ്യ രണ്ടു ഭാഗങ്ങളും ഒരുക്കിയ ഹരി തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. പുതിയ ചിത്രമായ 24 ന്‍റെ ചിത്രീകരണത്തിന് ശേഷമാകും സിങ്കം 3 ആരംഭിക്കുക.