Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24ൽ ഒരു പ്രധാനമാറ്റം

24-tamil-review

സൂര്യ നായകനായി എത്തിയ 24 പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ലോകമൊട്ടാകെ 2000 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിക്രം കുമാർ ആണ്.

സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മൂന്ന് അവതാരത്തിലാണ് സൂര്യ എത്തുന്നത്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിന്റെ ദൈർഘ്യം ഒരുപോരായ്മയായി കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മണിക്കൂർ 45 മിനിട്ടായിരുന്നു സിനിമയുടെ ദൈർഘ്യം.

പ്രേക്ഷകരിൽ നിന്ന് കിട്ടിയ പ്രതികരണത്തിൽ നിന്നും ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നു. 10 മിനിട്ട് ദൈർഘ്യം കുറയ്ക്കും. ഇടവേളയ്ക്ക് ശേഷമുള്ള ഭാഗങ്ങളായിരിക്കും കട്ട് ചെയ്യുക. 

Your Rating: