Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയെ കരയിച്ച ചിത്രം

suryra-sad

തമിഴില്‍ റിലീസിനൊരുങ്ങുന്ന പസങ്കയിൽ അതിഥിതാരം മാത്രമല്ല സൂര്യ, ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്. സൂര്യക്ക് വേണ്ടി സംവിധായകൻ പ്രത്യേക ഷോ തയാറാക്കിയിരുന്നു. സിനിമ മുഴുവൻ കണ്ടിറങ്ങിയ ശേഷം സൂര്യ കരയുകയായിരുന്നു.

കുട്ടികളിൽ കണ്ടുവരുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. പല മാതാപിതാക്കളും ഇത് അറിയാതെ പോകുന്നതിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുള്ള ഏത് അച്ഛനമ്മാരുടെയും കണ്ണ് നിറക്കും ഈ ചിത്രമെന്ന് സൂര്യ പറയുന്നു.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിന്ദു മാധവിയാണ് നായിക. അമല പോൾ ആണ് മറ്റൊരു താരം.