സൂര്യ ട്രിപ്പിള്‍ റോളില്‍

മാസ് എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 24. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മൂന്നു വ്യത്യസ്തവേഷങ്ങളിലാകും സൂര്യ എത്തുക.

മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ മുത്തച്ഛനായും അച്ഛനായും മകനായും സൂര്യ ചിത്രത്തില്‍ അഭിനയിക്കുക. സമാന്തയാണ് നായിക. തെലുങ്ക് താരം അജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം. ഇതൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.