ആരാധകരോട് സൂര്യയുടെ അപേക്ഷ

താരങ്ങള്‍ക്ക് വേണ്ടി തല്ലുകൂടാനും ബഹളംവയ്ക്കാനും പോകുന്ന ആരാധകരോട് അപേക്ഷയുമായി സൂപ്പര്‍താരം സൂര്യ. മറ്റുള്ള താരങ്ങളുടെ ആരാധകരോട് അടികൂടുന്നത് നിര്‍ത്തണമെന്ന് തന്‍റെ ആരാധകരോട് സൂര്യ പറയുന്നു.

നിങ്ങള്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തൂ. അങ്ങനെ കുടുംബം നിങ്ങളില്‍ അഭിമാനിക്കട്ടെ. സൂര്യ പറയുന്നു. സൂര്യയുടെ പുതിയ ചിത്രമായ മാസ് റീലീസായ സമയത്ത് അജിത് ഫാന്‍സുമായി സൂര്യ ആരാധകര്‍ പ്രശ്നമുണ്ടാക്കിയിരുന്നു. മാസിന്‍റെ സംവിധായകനായ വെങ്കട്പ്രഭുവും പിന്നീട് ഇതുസംബന്ധിച്ച് വിശദീകരണവുമായി എത്തി.