സൂര്യയുടെ മാസ് ഇനി മാസു

സൂര്യയുടെ മാസ് ഇനി മാസു. നികുതി ഇളവു ലഭിക്കാനായാണു ചിത്രത്തിന്റെ പേര് മാസു എന്നാക്കുന്നത്. മാസു എന്ന മാസിലാമണി എന്ന ചിത്രത്തിന്റെ മുഴുവൻ പേര്. എന്നാൽ വായിക്കുന്നവർക്ക് മാസ് എന്നോ മാസുവെന്നോ വായിക്കാം.

വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയിൽ നയൻതാരയാണ് നായിക. തമിഴിൽ േപരിടുന്ന പതിവു ചലച്ചിത്ര പ്രവർത്തകർ ഇടക്ക് ഒഴിവാക്കിയതോടെയാണു അവരെ ആകർഷിക്കാൻ തമിഴ്നാട് സർക്കാർ നികുതി നിരക്കിൽ ഇളവു പ്രഖ്യാപിച്ചത്.