Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍കുട്ടികള്‍ എന്നെ അനുകരിക്കരുത്: തമന്ന

tamannah

ബാഹുബലി വിജയത്തോടെ തമന്നയ്ക്ക് ആരാധകരും കൂടി. ചിത്രം ബോളിവുഡിലും തമിഴിലും തെലുങ്കിലും മറ്റുഭാഷകളിലെല്ലാം വന്‍വിജയമായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിലെ തമന്നയുടെ ഗാമര്‍പ്രകടനം ഏറെ വിവാദമാകുകയും ചെയ്തു.

എന്നാല്‍ ഇതൊന്നുമല്ല താരത്തെ ഇപ്പോള്‍ അലട്ടുന്ന പ്രശ്നം. താന്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ അനുകരിക്കുന്നതാണ് തമന്നയെ ഞെട്ടിച്ചത്. സിനിമയില്‍ മാത്രമാണ് ഇതുപോലുള്ള ഗാമര്‍ വസ്ത്രങ്ങള്‍ അണിയുന്നതെന്നും ജീവിതത്തില്‍ തന്നെ അനുകരിക്കാന്‍ ശ്രമിക്കൂ എന്നും തമന്ന പറയുന്നു.

മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് ആണുങ്ങളെ പ്രകോപിപ്പിക്കുമെന്ന് നടി തമന്ന പറഞ്ഞു. സിനിമയില്‍ ആ കഥാപാത്രത്തിന് വേണ്ടിയാണ് ഇറക്കം കുറഞ്ഞതും ഗാമര്‍ ഏറിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ സിനിമയിലെ വസ്ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സത്യത്തില്‍ ജോലിയുടെ ഭാഗമായതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താന്‍ നിര്‍ബന്ധിതയാകുകയാണെന്നും തമന്ന പറയുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങളുടെ വസ്ത്രധാരണം സ്വഭാവത്തിന്റെയും രീതികളുടെയും ഭാഗമായിരിക്കണം എന്നും തമന്ന പറഞ്ഞു. തങ്ങള്‍ ആരാധിക്കുന്ന നായികമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങളും അത്തരം വസ്ത്രങ്ങള്‍ ധരിക്കാറില്ല തമന്ന പറഞ്ഞു.

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ വീട്ടില്‍ പോലും ഞാന്‍ ധരിക്കാറില്ല, അത്തരത്തിലുള്ള വസ്ത്രം ധരിച്ചു നടന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ഞാനൊരു നടി മാത്രം ആയിരിക്കും. തമന്ന പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.