ഭാര്യയുടെ പീഡനം; യുവനടന്‍ വിവാഹമോചനത്തിലേക്ക്

തമിഴ് നടന്‍ കൃഷ്ണ കുലശേഖരനും ഹേമലതയും വിവാഹമോചിതരാകുന്നു. ചെന്നൈ കുടുംബകോടതിയില്‍ കൃഷ്ണ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ ശാരീരികമായും മാനസികമായും ഭാര്യയില്‍ നിന്ന് പീഡനം അനുഭവിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചെത്തിയാല്‍ വീട്ടില്‍ കയറ്റാറില്ലെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നതായും കുലശേഖരന്‍ പറയുന്നു. ഭാര്യയുടെ ഈ സ്വഭാവം തന്‍റെ കരിയറിനെ ദോഷകരമായി ബാധിച്ചെന്നും നടന്‍ പറയുന്നു.

ഭാര്യയായ ഹേമലത , തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടനെതിരെയും കുടുംബത്തിനെതിരെയും പരാതികൊടുത്തിട്ടുണ്ട്. എന്നാല്‍ ഞാനോ എന്‍റെ കുടുംബത്തിലെ ആരെങ്കിലോ ഒരുപൈസയും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും ചോദിച്ചിട്ടില്ലെന്നും കുലശേഖരന്‍ പറയുന്നു.

കഴുക്, യമരിക്കു ഭയമേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് കുലശേഖരന്‍. ആര്യയുടെ യച്ചന്‍ ആണ് പുതിയ ചിത്രം.