ഡ്യൂപ്പില്ലാതെ അഭിനയിച്ചു; അജിത്തിന് പരുക്ക്

തമിഴ് സൂപ്പര്‍താരം അജിത്തിന് ചിത്രീകരണത്തിനിടെ കഴുത്തിന് പരുക്കേറ്റു. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനിടെയാണ് സംഭവം. ഉടന്‍ തന്നെ ചികിത്സ തേടിയെങ്കിലും ചിത്രീകരണം മുടങ്ങാതിരിക്കാന്‍ ‘തല’ വീണ്ടും സിനിമയ്ക്കായി ചേരുകയായിരുന്നു.

എ എം രത്നം നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. ലക്ഷ്മി മേനോന്‍ അജിത്തിന്‍റെ സഹോദരിയായി വേഷമിടുന്നു. ഡ്യൂപിനെവച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒറിജിനാലിറ്റിക്ക് വേണ്ടി സ്റ്റണ്ട് രംഗം താന്‍ തന്നെ ചെയ്യാമെന്ന് അജിത്ത് പറയുകയായിരുന്നു.

ഇത് ആദ്യമായല്ല ചിത്രീകരണത്തിനിടെ അജിത്തിന് അപകടം സംഭവിക്കുന്നത്. സാഹസികരംഗങ്ങള്‍ ഡ്യൂപിന്‍റെ സഹായമില്ലാതെ ചെയാന്‍ അജി്ത്ത് കാണിക്കുന്ന ആവേശം മറ്റൊരു താരത്തിലും കാണാനാകില്ല. ബില്ല 2, ആരംഭം, വീരം എന്നീ സിനിമകളുടെ ചിത്രീകരണ്ത്തിനിടെയും താരത്തിന് പരുക്ക് പറ്റിയിട്ടുണ്ട്. സ്റ്റണ്ട് സില്‍വയാണ് പുതിയ അജിത്ത് ചിത്രത്തിന്‍റെ സ്റ്റണ്ട് ഡയറക്ടര്‍.