‘തല’ ബി.ജെ.പിയിലേക്കില്ല

തമിഴ് സൂപ്പർതാരം അജിത് ബി.ജെ.പിയിൽ ചേരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വാർത്ത.

എന്നാൽ അജിത് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന വാർത്ത തികച്ചും അസംബന്ധമാണെന്ന് നടന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് താൽപര്യമില്ലെന്നും ആരാധകരും ജനങ്ങളും ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വാര്‍ത്താകുറിപ്പിൽ പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അജിത് ഇപ്പോള്‍ സിരുത്തൈ ശിവയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. അതിന് ശേഷം വിഷ്ണുവർദ്ധന്റെ ചിത്രത്തിലാകും തല അഭിനയിക്കുക.