കബാലി കണ്ട രജനി ഞെട്ടി

ലോകം മുഴുവൻ കബാലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ജൂലൈ 22ന് റിലീസാകുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആദ്യദിനത്തിലെ പല പ്രദര്‍ശനങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ ഹൗസ്ഫുള്‍ ആയി.

കബാലിയുടെ സൃഷ്ടാവായ സംവിധായകൻ പാ. രഞ്ജിത് ഇതിനിടെ വലിയൊരു വാർത്ത വെളിപ്പെടുത്തിയിരിക്കുന്നു. കബാലി സിനിമ കണ്ട രജനിയുടെ പ്രതികരണം.

അഞ്ച് ദിവസം റി–ഷൂട്ട് നടത്തിയ ശേഷമാണ് കബാലി സിനിമ മുഴുവനായി രജനിയെ കാണിക്കാനിരുന്നത്. അതുകൊണ്ട് തന്നെ ടെൻഷനിലായിരുന്നെന്ന് രഞ്ജിത് പറയുന്നു. എന്തുകൊണ്ടാണ് ഇതിൽ ഹീറോയിസം കുറഞ്ഞുപോയതെന്ന ചോദ്യം അദ്ദേഹത്തിൽ നിന്നുണ്ടാകമോ എന്നായിരുന്നു രഞ്ജിത്തിന്റെ പേടി.

ചിത്രം കണ്ട ശേഷം നിറകണ്ണുകളോടെ രജനി രഞ്ജിത്തിനോട് പറഞ്ഞു. ‘രഞ്ജിത് സാർ, എന്നാ സാർ ഇപ്പിഡി പണ്ണിട്ടീങ്ക( എന്താ ഇങ്ങനെ ചെയ്തത്) ഇത് രജനി സാർ പടം അല്ല, ഇതു കംപ്ലീറ്റ് രഞ്ജിത് പടം എന്നാൽ സെമ്മാ സൂപ്പർ പടം. എല്ലാർക്കും റൊമ്പ പുടിക്കും.

നിർമാതാവായ കലൈപുലി എസ് താനുവിനോടും ഇതേ അഭിപ്രായമാണ് രജനി പങ്കുവച്ചത്. താനു തെല്ലുഭയത്തോടെ ചിത്രം പത്ത് ദിവസം കൂടി വീണ്ടും ചിത്രീകരിക്കണമോ എന്നും രജനിയോട് ചോദിച്ചു. നിങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയുടെ കിരീടമായിരിക്കും കബാലി സിനിമയെന്നാണ് രജനി മറുപടി നൽകിയത്.