പേരു മാറ്റി സൂര്യയുടെ സിങ്കം 3

സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സിങ്കം പതിപ്പിലെ മൂന്നാം ഭാഗത്തിന് എസ് 3 എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം.