അരണ്‍മനൈ 2വില്‍ തൃഷ

സുന്ദര്‍ സിയുടെ ഹൊറര്‍ ത്രില്ലറായ അരണ്‍മനൈ രണ്ടാം ഭാഗത്തില്‍ തൃഷയും സിദ്ധാര്‍ത്ഥും പ്രധാനവേഷങ്ങളിലെത്തുന്നു. ഖുശ്ബു നിര്‍മിച്ച് സുന്ദര്‍ സി സംവിധാനം ചെയ്ത് പുറത്തിറങ്ങി അരണ്‍മനൈ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തില്‍ നായകവേഷത്തിലെത്തിയതും സുന്ദര്‍ സി തന്നെയായിരുന്നു.

സുന്ദര്‍ സി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. തൃഷയും സുന്ദര്‍ സിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത് മൂന്നാം തവണയാണ് സിദ്ധാര്‍ത്ഥും തൃഷയും ജോഡികളാകുന്നത്.