തൃഷ ബിക്കിനിയിൽ; അരൺമനൈ 2 ട്രെയിലർ

സൂപ്പർഹിറ്റായ ഹൊറർ കോമഡി ചിത്രം അരൺമനൈയുടെ രണ്ടാം ഭാഗം അരൺമനൈ 2- വിന്റെ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർഥ് നായകനാകുന്ന ചിത്രത്തിൽ തൃഷയും ഹൻസികയുമാണ് നായികമാർ. തൃഷയുടെ ഗ്ലാമർപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം.

ഖുശ്ബു നിര്‍മിച്ച് സുന്ദര്‍ സി സംവിധാനം ചെയ്ത് പുറത്തിറങ്ങി അരണ്‍മനൈ മികച്ച വിജയം നേടിയിരുന്നു. സുന്ദര്‍ സി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. തൃഷയും സുന്ദര്‍ സിയും ആദ്യമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത് മൂന്നാം തവണയാണ് സിദ്ധാര്‍ത്ഥും തൃഷയും ജോഡികളാകുന്നത്.