വിവാഹം ഉപേക്ഷിക്കാന്‍ കാരണമുണ്ട്: തൃഷ

തൃഷയുടെ പ്രണയജീവിതത്തില്‍ ഉണ്ടായ തകര്‍ച്ചയെപ്പറ്റി പറയാന്‍ നടിയോ കാമുകനായിരുന്ന വരുണ്‍ മണിയനോ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ അതിന്‍റെ കാരണമന്വേഷിക്കുകയാണ് കോളിവുഡിലെ പാപ്പരാസികള്‍.

നടിയെ എവിടെ കണ്ടാലും മാധ്യമങ്ങള്‍ക്ക് ആകെ ചോദിക്കാനുളളതും വിവാഹക്കാര്യം തന്നെ. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹനിശ്ചയം മുടങ്ങിയതിനെക്കുറിച്ച് തൃഷയോട് ചോദിക്കുകയുണ്ടായി. അത് തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കാര്യമല്ലായിരുന്നു എന്നാണ് തൃഷയുടെ പ്രതികരണം.

അപ്രതീക്ഷിതമായി സംഭവിച്ചതാണത്. നങ്ങളുടെ നിയന്ത്രണത്തിനധീതമായി എന്തെങ്കിലും സംഭച്ചാല്‍ നമ്മളത് അംഗീകരിക്കണമല്ലോ. ദൈവത്തിന്‍റെ വിധി എന്തോ അത് അനുസരിക്കുക. തൃഷ പറയുന്നു.

ഇപ്പോള്‍ എന്റെ ശ്രദ്ധ സിനിമയില്‍ മാത്രമാണ്. മാത്രമേയുള്ളൂ. എന്താണോ ദൈവം ആഗ്രഹിയ്ക്കുന്നത് അത് മാത്രമേ സംഭവിയ്ക്കൂ. ദൈവം എന്ത് തന്നെ തന്നാലും അത് ഞാന്‍ സ്വീകരിക്കണം. ഞാന്‍ ദൈവത്തിന്റെ പുത്രിയാണ്. ദൈവം എന്നെ സംരക്ഷിക്കും. തൃഷ പറഞ്ഞു.