ഹാപ്പി ഡെയ്സ് നായകൻ വിവാഹിതനായി

ഹാപ്പി ഡെയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വരുൺ സന്ദേശ് വിവാഹിതനായി. വിതിക ശേരുവാണ് വധു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്തസുഹൃത്തുക്കളും പങ്കെടുത്തു.

പടനന്ദി പ്രേമലോ മാരി എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ച വരുണും വിതികയും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു.