വിജയിയുടെ പുലി റിലീസ് തിയതി

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം പുലി സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ചാണ് പുലി റിലീസ് ചെയ്യുന്നത്. ശ്രുതി ഹസ്സന്‍, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിന്പുദേവനാണ്.

വിജയ് ട്രിപ്പിൾ റോളിലാണ് എത്തുന്നത്. ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ. ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകന്‍. നടരാജന്‍ സുബ്രഹ്‍മണ്യന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.